പത്തനാപുരം: ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ കായിക ദിനം ആഘോഷിച്ചു.
കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പം ഗാന്ധിഭവൻ സേവന പ്രവർത്തകരും ഒത്തുചേർന്നതോടെ മത്സരം പൊടിപൊടിച്ചു.
ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എം.സെലീന സ്വാഗതം പറഞ്ഞു. ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ.ഷാഹിദാ കമാൽ, ഡെപ്യുട്ടി മാനേജർ അമിത ആയുഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ.സി.കെ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.