കരുനാഗപ്പള്ളി: ക്ലാപ്പന, ആയിരംതെങ്ങ് ചൈതന്യ നഗർ റസിഡൻസ് അസോസിയേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചൈതന്യ നഗർ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ രണ്ടാം വാർഷികം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കൽ, ചൈതന്യ നഗർ കലാവേദി ഉദ്ഘാടനം, ലോഗോ പ്രകാശനം എന്നിവ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാ കുമാരി നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതം പറഞ്ഞു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി. ലിജിമോൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.നകുലൻ ,പി.ബിന്ദു എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. .ക്ലാപ്പന എസ്.ബി.ഐ മാനേജർ എസ്.സജു ,റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പ്രീത സുനിൽ, സംഘാടക സമിതി ചെയർമാൻ എസ്. ശ്യാംകുമാർ, രക്ഷാധികാരികളായ ബി.ബിധു, ഡോ.സത്യനേശൻ , വനിതാ വേദി ജനറൽ കൺവീനർ എസ്. ഗിരിജ, യുവജനവേദി കൺവീനർ ജി.പൈ.കൃഷ്ണൻ, ബാലവേദി കൺവീനർ ബി. പ്രിയദർശിനി, ഗ്രന്ഥശാല എക്സിക്യുട്ടീവ്കമ്മിറ്റി അംഗം ഡി.എസ്.ആദില എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി സുലത മിലോഷ് നന്ദി പറഞ്ഞു.