ഓച്ചിറ : രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ പുതു തലമുറയെ പങ്കാളികളാക്കുക എന്ന ലക്ഷ്യവുമായി ഭാരത സർക്കാർ യുവജന കായിക മന്ത്രാലയം, ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഓച്ചിറ ഗവ.ഐ.ടി.ഐയിൽ സമ്മതിദായക ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. അബ്ദുൽ റഷീദ് കാമ്പയിൽ ഉദ്‌ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. പി.എസ്.സി റീജണൽ ഓഫീസ് കമ്പ്യൂട്ടർ അസിസ്റ്റന്റ് കെ. മുരളീധരൻ വിഷയാവതരണം നടത്തി. ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്.സാജു ആമുഖ പ്രഭാഷണം നടത്തി. ബൂത്ത് ലെവൽ ഓഫിസറും അദ്ധ്യാപകനുമായ മുഹമ്മദ് സലിംഖാൻ,ട്രെയിനിംഗ് ഇൻസ്‌ട്രക്ടർമാരായ എ.ഷെമീറ, ആർ.അനുമോൻ
ബാലു ആർ.കൃഷ്ണ, ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു.