അഞ്ചൽ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അഞ്ചൽ ശബരിഗിരി സ്കൂളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ ആദരിച്ചു. ഡോ.ആനി പ്രസാദ്, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ജാസ്മി മഞ്ചൂർ, ശബരിഗിരി പാരമെഡിക്കൽ സെന്റർ എച്ച്.ഒ.ഡി. റെയ്ഞ്ചൽ ജോൺ, നഴ്സിംഗ് കോളേജ് ലക്ചറർ ശ്രീജ ശ്രീധർ എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ മാനേജർ സുല ജയകുമാർ, ഡോ. ശബരീഷ് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.