പാരിപ്പള്ളി: വലിയ കൂനമ്പായിക്കുളത്തമ്മ എൻജിനിയറിംഗ് കോളേജിൽ അന്താരാഷ്ട്ര വനിതാദിനാചരണം വനിത സെൽ ഇൻസ്പെക്ടർ ജി. അനില കുമാരി ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് സാറാ തോമസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, വലിയ കൂനമ്പായിക്കുളം ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ. അനീഷ് കുമാർ, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എസ്. സുജിത്ത്, കോളേജ് എക്സിക്യുട്ടിവ് ഡയറക്‌ടർ പ്രൊഫ. എസ്. സുമിത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. അനുരശി, കോളേജ് യൂണിയൻ ഭാരവാഹികളായ അമിഷ, മിഥിൽ നാഥ് എന്നിവർ പങ്കെടുത്തു.