അഞ്ചൽ: യു.ഡി.എഫ് ഇടമുളയ്ക്കൽ പഞ്ചായത്തുതല യോഗം കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. യോഗം യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുളത്തൂപ്പുഴ സലീം ഉദ്ഘാടനം ചെയ്തു. കടയിൽ ബാബു അദ്ധ്യക്ഷനായി. കൺവീനർ എൻ.കെ.ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറി അമ്മിണി രാജൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോയിത്തല മോഹനൻ, മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എ.റഹീം, മറ്റ് കക്ഷി നേതാക്കളായ ബേബി മാത്യു, ആൽബി തോമസ്, കെ.സി.എബ്രഹാം, ലിജു ആലുവിള, ജേക്കബ് പാറവിള, പ്രസാദ് കോടിയാട്ട് തുടങ്ങിയവർ പങ്കെടുത്തു.