കരുനാഗപ്പള്ളി: താലൂക്ക് അർബൻ സഹകരണ ബാങ്ക് വായ്പാ മേള സംഘടിപ്പിക്കുന്നു. 12ന് രാവിലെ 10 മുതൽ പാവുമ്പാ ചങ്ങൻപുഴ സ്മാരക ഗ്രന്ഥശാല, 13ന് ഓച്ചിറ ടൗൺ, 14ന് വെളുത്തമണൽ ജംഗ്ഷൻ, 15ന് പനയന്നാർകാവ് എന്നിവിടങ്ങളിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. ലളിതമായ നടപടി ക്രമങ്ങളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ വായ്പ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് പ്രസിഡന്റ് അഡ്വ.എം.എസ്.താര അറിയിച്ചു.സ്വർണ പണയ വായ്പ, വ്യക്തിഗത വായ്പ, കെട്ടിട നിർമ്മാണ വായ്പ, സ്വയം തൊഴിൽ വായ്പ, ചെറുകിട കച്ചവട വായ്പ സ്ത്രീശക്തി വായ്പ എന്നിവയാണ് നൽകുന്നത്. വിശദ വിവരങ്ങൾക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ ബി.ഓമനക്കുട്ടൻ, സെക്രട്ടറി മംഗള എന്നിവർ അറിയിച്ചു. ഫോൺ: 0476 2620388.