തഴവ : കുതിരപ്പന്തി ഗവ.എൽ.പി സ്കൂൾ വാർഷികം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ പുരസ്കാരം ലഭിച്ച സലിം അമ്പീത്തറ കവയിത്രി എസ്.സന്ധ്യ ഡി.വിശ്വനാഥൻ എ.ശാലു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡി. പി.ഒ എസ്.സബീന മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം എസ്.വത്സല , ഉണ്ണികൃഷ്ണൻ കുശസ്ഥലി, ഡി.എ.ബ്രഹാം ,കുടത്തറ ശ്രീ കുമാർ , എസ്.എം.സി ചെയർമാൻ നാരായണക്കുറുപ്പ് ,ഐ.അനിതാ കുമാരി പ്രഥമ അദ്ധ്യാപിക പി.ഗീത , സ്റ്റാഫ് സെക്രട്ടറി അനിതാ മോൾ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.