photo

പോരുവഴി : ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 38 ലക്ഷം രൂപ മുടക്കി പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമ്മിക്കുന്ന ഗേൾസ് ഫ്രണ്ട്ലി ടൊയ്ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ നിർവഹിച്ചു. പി. ടി.എ പ്രസിഡന്റ് അർത്തിയിൽ സമീർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ എസ്.ഷീജ ,ഗ്രാമപഞ്ചായത്ത് മെമ്പർ വിനു ഐ.നായർ ,സ്കൂൾ പ്രിൻസിപ്പൽ ജി.ശ്രീധരൻപിള്ള , മുൻ പി.ടി.എ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ ,പി.ടി.എ വൈസ് പ്രസിഡന്റ് സജി വട്ടവിള ,പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ മൂലത്തറയിൽ ,ചക്കു വള്ളി നസീർ ,അഷറഫ് പാലവിള ,മിഴി ഗ്രന്ഥശാല സെക്രട്ടറി സുൽഫീഖാൻ റാവുത്തർ, സജികുമാർ ,വിഷ്ണു വി.ദേവ് ,ലുക്മാൻ തുടങ്ങിയവർ സംസാരിച്ചു.