കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് 'എക്ത 24' 13 മുതൽ 16 വരെ നടക്കും. ഇതിന്റെ ഭാഗമായി ടെക് ബിനാലെ, ഇന്റർ കോളേജിയേറ്റ് ടെക്‌നിക്കൽ ഫെസ്റ്റ്, ഇന്റർ കോളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ്, ഇന്റർ കോളേജിയേറ്റ് ഡാൻസ് മത്സരം, ഇന്റർ കോളേജിയേറ്റ് തീം ഷോ, റോബോട്ടിക്‌സ് പ്രീമിയർ ലീഗ് കോൺവെക്കേഷൻ, കുടുംബ സംഗമം ,കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും.പ്രവേശനം സൗജന്യമാണ്. കോളേജ് യൂണിയനും കോളേജിലെ വിവിധ ടെക്‌നിക്കൽ അസോസിയേഷനുകളും ആർട്സ് ക്ലബും, ടൂറിസംന ക്ലബും സംയുക്തമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ നിന്ന് അൻപതിലധികം ഇവന്റുകളിലായി പതിനായിരത്തോളംപേർ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ ദിവസങ്ങളിലായി സാമൂഹിക -സാംസ്‌കാരിക -വിദ്യാഭാസ മേഖലയിലുള്ള വിദഗ്ദ്ധർ വിദ്യാർത്ഥികളുമായി സംവദിക്കും. കോളേജ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ.ഇ. ഗോപാലകൃഷ്ണ ശർമ്മ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്‌ട്രേഷനായി www.ektha24.live എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 8606009997.,