കൊല്ലം: ജില്ലയിൽ ആരോഗ്യകേന്ദ്രങ്ങളും സ്കൂളും ഉൾപ്പെടെ അഞ്ച് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ആകെ 9.5 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഭരണാനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
നല്ലില ഗവ. യു.പി സ്കൂളിന് പുതിയ മന്ദിരത്തിന് ഒരു കോടി, നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രം നവീകരണത്തിന് രണ്ടുകോടി, മൈലം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് 1.5 കോടി, ഉമ്മന്നൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം നിർമ്മിക്കാൻ 1.5 കോടി രൂപ, പുനലൂർ എക്സൈസ് കോംപ്ലക്സിന് പുതിയ കെട്ടിടത്തിന്‍ 3.5 കോടി രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.