ശൂരനാട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ഏപ്രിൽ 21ന് ശൂരനാട് സംഘടിപ്പിക്കുന്ന ജില്ല ഫാമിലി കോൺഫറൻസിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനോദ്ഘാടനം നടന്നു. വിസ്ഡംഇസ്ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡംഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സൈദ് മുഹമ്മദ് തടിക്കാട്,
ശൂരനാട് യൂണിറ്റ് പ്രസിഡന്റ് സാദിഖ് കണ്മണി, സെക്രട്ടറി സിദ്ധിഖ് കാവിലയ്യം തുടങ്ങിയവർ സംസാരിച്ചു.