ചവറ:53 ാം ദേശീയ സുരക്ഷിതത്വ വാരാചരണത്തിന്റെ ഭാഗമായി കെ.എം.എം.എല്ലിൽ നടന്നു വന്നിരുന്ന ആഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സുരക്ഷിതത്വ വാരാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികൾക്കും കമ്പനിയിലെ ജീവനക്കാർക്കും വിവിധ സുരക്ഷാ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി.എം.വിപിൻ, ചവറയിലെ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.എസ്.സാബുലാൽ , കെ.എം.എം.എൽ എച്ച്.ഒ.യു (ടി.പി/ടി.എസ്.പി) പി.കെ. മണിക്കുട്ടൻ, എച്ച്.ഒ.യു (എം.എസ്/എച്ച്.ആർ/ഇ.ഡി.പി) എം.യു.വിജയകുമാർ, യൂണിയൻ നേതാക്കളായ വി.സി.രതീഷ്കുമാർ (സി.ഐ.ടി.യു), ആർ.ശ്രീജിത് (ഐ.എൻ.ടി.യു.സി), സംഗീത് സാലി (എസ്.ടി.യു), ജെ. മനോജ്‌മോൻ (യു.ടി.യുസി) തുടങ്ങിയവർ സംസാരിച്ചു. സുരക്ഷിതത്വ വാരാഘോഷ കമ്മിറ്റി ചെയർമാൻ ടി.സി.രമേശൻ സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി സെക്രട്ടറി എ. അഭിലാഷ് നന്ദി പറഞ്ഞു.