പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ യൂണിയൻ ഹാളിൽ വനിതാദിനാചരണവും ശാഖകളിലെ വനിതാ ഭാരവാഹികൾക്കുള്ള ആദരവും നടക്കും. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ബി.ബിജു വനിതാ അംഗങ്ങളെ ആദരിക്കും.

സ്ത്രീശക്തി അധികാരത്തിലേക്ക് എന്ന വിഷയത്തിൽ നടക്കുന്ന ചടങ്ങിൽ വനിതാസംഘം ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, യൂണിയൻ പ്രതിനിധി തുടങ്ങിയവർ പങ്കെടുക്കണമെന്ന് വനിതാ സംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ അറിയിച്ചു.