തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ കാര്യത്തിൽ മുന്ന് മുന്നണികളും അധികൃതരും അലംഭാവം കാണിക്കുകയാണെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി തിരഞ്ഞെടുക്കപ്പെട്ടു പോയ പാർലമെന്റ് അംഗങ്ങൾക്കാർക്കും തന്നെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ യാതക്കാർക്ക് വേണ്ട അത്യാവശ്യ കാര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞില്ല. ചെന്നൈ മെയിൽ, കേരള, ജനശതാബ്ധി ട്രെയിനുകളുടെ സ്റ്റോപ്പിനായി ചെറുവിരൽ പോലും അനക്കിയിയിട്ടില്ല.
സ്റ്റേഷനെ പരിഗണിക്കുന്നവർക്ക് വോട്ട്
വരുന്ന തിരഞ്ഞെടുപ്പിൽ ട്രെയിൻ യാത്രക്കാരും, നാട്ടുകാരും ഈ ആവശ്യം സ്ഥാനാർഥികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും പരിഹാരം ഉറപ്പ് നൽകുന്നവർക്ക് വോട്ടു നൽകുകയും ചെയ്യണമെന്ന് റെയിൽവേ ആക്ഷഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രതിദിനം 7000 യാത്രക്കാർ എത്തുകയും കോടി രൂപ വാർഷിക വരുമാനം നേടുകയും ചെയ്യുന്ന കരുനാഗപ്പള്ളി സ്റ്റേഷനോട് അധികൃതൽ കാട്ടുന്ന അവഗണനയ്ക്ക് യാതൊരു ന്യായീകരണവുമില്ല.
ലോക പ്രശസ്തമായ അമൃതാനന്ദമയി മഠം സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേയ്ക്ക് ഉയർത്തപ്പെടേണ്ടതാണ്.
കെ.കെ.രവി
ആക്ഷൻ കൗൺസിൽ കൺവീനർ