കൊല്ലം: കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ നബാർഡ്, ജൻ ശിക്ഷൺ സൻസ്ഥാൻ എന്നിവയുടെ സഹകരണത്തോടെ ലോക വനിത ദിനം ആഘോഷിക്കും. സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഇന്ന് രാവിലെ 10ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, നബാർഡ് സി.എം.ഡി ടി.കെ.പ്രേംകുമാർ, നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദകുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ.തമ്പാൻ തുടങ്ങി നിരവധി സാമൂഹ്യ - സാംസ്കാരിക - ഉദ്യോഗസ്ഥ പ്രമുഖർ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി വനിത സംരംഭകമേള, ഗ്രാമീണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും, തിരഞ്ഞെടുത്ത 100 വനിത സംരംഭകർക്ക് ആദരവ്, വിവിധ സെമിനാറുകൾ, വനിത സംരംഭകരുടെ അനുഭവം പങ്കുവയ്ക്കൽ, കലാ-സംസ്കാരികമേള എന്നിവ നടക്കും.