photo

കരുനാഗപ്പള്ളി: ആലുവ സർവമത സമ്മേളന ശതാബ്ദ്ധി, അരുവിപ്പുറം ശിവപ്രതിഷ്ഠാ വാർഷികം എന്നിവയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവരാത്രി സമ്മേളനം സംഘടിപ്പിച്ചു. പന്മന ആശ്രമത്തിലെ സ്വാമി നിത്യസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനായി. ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ ശിവരാത്രി സന്ദേശം നൽകി. മാതൃവേദി പ്രസിഡന്റ് ലേഖാബാബുചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പ്രസന്ന, മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, വി.ചന്ദ്രാക്ഷൻ, സജീവ് സൗപർണിക, മണ്ഡലം കമ്മിറ്റി അംഗങ്ങളായ തയ്യിൽ തുളസി, കെ.സുധാകരൻ, എം.കെ.വിജയഭാനു, ഗോപാലകൃഷ്ണൻ, സുധ, ശാന്താ ചക്രപാണി, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.

​​