
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രി സംഘടിപ്പിച്ച വനിതാ ദിനാഘോഷം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എസ്. സുൽബത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ 10 വർഷം സേവനം പിന്നിട്ട ജനറൽ സർജൻ ഡോ. മാഗ്ഗി സേവ്യർ, പീഡിയാട്രീഷ്യൻ ഡോ.സന്ധ്യ അയ്യപ്പൻ, കാർഡിയോളജിസ്റ്റ് ഡോ. റേച്ചൽ ഡാനിയൽ, പൾമനോളജിസ്റ്റ് ഡോ.സോണിയ, ഗൈനക്കോളജിസ്റ്റുമാരായ ഡോ. അന്നമ്മ, ഡോ. നാഗമണി എന്നിവരെ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ആദരിച്ചു. ഡോ. സാഷ, നഴ്സിംഗ് സൂപ്രണ്ട് ഇ.എസ്.ബിന്ദു, എച്ച്.ആർ മാനേജർ ദിവ്യ സുദർശൻ, പർച്ചേസ് മാനേജർ ജി.എസ്. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. ഡോ. അഞ്ജു മാധവൻ സ്വാഗതവും നഴ്സിംഗ് കോ ഓർഡിനേറ്റർ വിലാസിനിയമ്മ നന്ദിയും പറഞ്ഞു.