photo

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ.യു.പി സ്കൂളിലെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി യാത്ര അയപ്പും അവാർഡ് വിതരണവും സംഘടിപ്പിച്ചു. സമാപന സമ്മേളനം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അലക്സ് ജോർജ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എസ്.ഐ.ജമീല സ്വാഗതം പറഞ്ഞു. നഗരസഭാ മുൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.ശ്രീലത അവാർഡ് വിതരണം നിർവഹിച്ചു. ബി.പി.സി സ്വപ്ന എസ്.കുഴിത്തടത്തിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. പ്രതിഭകളായ അസ്നാ നിസാം, അയ്യപ്പൻ, അമൃത എന്നിവരെ ചടങ്ങിൽ ആദരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ദീപ്തി, ഷാഹിദാ എന്നിവർക്ക് യാത്ര അയപ്പ് നൽകി. മുൻ ഹെഡ്മാസ്റ്റർ എൻ.രഘുനാഥന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെ വിതരണവും വിവിധ മേളകളിൽ പ്രതിഭകളായ കുട്ടികൾക്കുള്ള അവാർഡ് വിതരണവുംനടന്നു. മാതൃസമിതി പ്രസിഡന്റ് സുജിത,

ടി.പ്രമീള എന്നിവർ സംസാരിച്ചു.