
കൊല്ലം: കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എ.ജി ഓഫീസ് മാർച്ചും ധർണയും നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് റേഷൻ ലൈസൻസികളും സെയിൽസ്‌മാൻമാരും പങ്കെടുത്തു. എ.ജി ആഫീസിനു മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മീനാങ്കൽ സന്തോഷ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ സ്വാഗതം പറഞ്ഞു. ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ.പി. വിശ്വനാഥൻ, പുരുത്തിപ്പാറ സജീവ്, പി.എസ്.ഷൗക്കത്ത് എന്നിവർ സംസാരിച്ചു.