കൊല്ലം: റോളർ സ്‌കേറ്റിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്കായി കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് നടത്തുന്ന അവധിക്കാല ജില്ലാതല പരിശീലന ക്യാമ്പ് 28ന് തുടങ്ങും. കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, ആയൂർ, പുനലൂർ എന്നിവിടങ്ങളിലും ക്യാമ്പ് നടത്തും. 24 വരെ രജിസ്‌റ്റർ ചെയ്യാം. സ്പീഡ് സ്‌കേറ്റിംഗ്, റോളർ ഹോക്കി, റോളർ സ്കൂട്ടർ, സ്‌കേറ്റ് ബോഡിംഗ് എന്നിവയുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ജില്ലാ, സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പിൽ മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാമെന്ന് ക്ലബ് സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.