
കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാല വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം കരുനാഗപ്പള്ളി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി.മീന ഉദ്ഘാടനം ചെയ്തു. എസ്.സ്മിത അദ്ധ്യക്ഷയായി. ട്വിങ്കിൾ പ്രഭാകരൻ സ്വാഗതം പറഞ്ഞു. വിജയലക്ഷ്മി, എ.നസീബീവി എന്നിവരെ ഗ്രന്ഥശാല പ്രസിഡന്റ് പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള ആദരിച്ചു. ഫാത്തുമ്മ താജുദീൻ,
ജി.സുന്ദരേശൻ, ഡോ.കെ.കൃഷ്ണ കുമാർ, കോടിയട്ട് രാമചന്ദ്രൻപിള്ള. വർഗീസ് മാത്യു കണ്ണാടിയിൽ,
ബി.സജീവകുമാർ, സിമി എന്നിവർ സംസാരിച്ചു.