t

കൊല്ലം: ലോക വനിതാ ദിനത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കരുനാഗപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സ്വർണ്ണ വ്യാപാരികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ, സ്വപ്ന ജ്വല്ലറി ഉടമ ലീന മധുവിന് ആദരവ് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശിവദാസൻ സോളാർ, നാസർ പോർച്ചയിൽ, സജീബ് ന്യൂ ഫാഷൻ, ശിവശങ്കരൻ ഹരി ഓം, റാഷിദ് വാലേൽ തുടങ്ങിയവർ പങ്കെടുത്തു.