
പത്തനാപുരം: വനിതാദിനത്തോടനുബന്ധിച്ച് ഗാന്ധിഭവനിൽ നടന്ന സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ചെയർപേഴ്സണും വനിതാ കമ്മിഷൻ മുൻ അംഗവുമായ ഷാഹിദാ കമാൽ അദ്ധ്യക്ഷയായി. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന 23 വനിതകളെ ആദരിച്ചു. അനി സാബു തോമസ്, ബബിത ജയൻ, കെ.എസ്.പ്രിയ, ഡോ.ലൈല ദിവാകർ, ബിന്ദു പ്രകാശ്, ഗിരിജ ജി.നായർ, ടി.എൻ.വിജയലക്ഷ്മി, ഷേബ ഡേവിഡ്, ശ്രീകല സന്തോഷ്, ലിസി രാജൻ, സിന്ധു പവിത്രൻ, അനുജ ഖമർ, കെ.എസ്.സുധാമണി, ബീന ബേബി, ലതിക ബാബു, രശ്മി പ്രസാദ്, സൗമ്യ സുനിൽ, സ്മിത അജിത്
കുമാർ, ലത വിജയൻ, പി.കെ.കുഞ്ഞുമോൾ, രാജലക്ഷ്മി അനിൽ, ആർ.രശ്മി, എം.ആര്യ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല എന്നിവർ ചേർന്ന് ഗാന്ധിഭവന്റെ ആദരം സമ്മാനിച്ചു. കായംകുളം നഗരസഭാദ്ധ്യക്ഷ പി.ശശികല, പട്ടാഴി ഗ്രാമപഞ്ചായത്ത് അംഗം എ.ആർ.അരുൺ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ബി.മുഹമ്മദ് ഷെമീർ നന്ദിയും പറഞ്ഞു.