k
കൊടിമൂട്ടിൽ എസ്.പ്രശോഭൻ സ്മാരക പ്രതിഭാപുരസ്ക്കാരം .എം.ആർ. രാജഗോപാൽ. സ്വീകരിക്കുന്നു.

ചാത്തന്നൂർ: സഹജീവികളുടെ കണ്ണീരൊപ്പാനും അവരെ ചേർത്തു നിറുത്താനും കൊടിമൂട്ടിൽ ക്ഷേത്രയോഗം ട്രസ്റ്റ് കാട്ടുന്ന താത്പര്യം അനുകരണീയവും അഭിനന്ദനാർഹവുമാണെന്ന് ഡോ.എം.ആർ.രാജഗോപാൽ പറഞ്ഞു. പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കൊടിമൂട്ടിൽ എസ്.പ്രശോഭൻ സ്മാരക പ്രതിഭാപുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരസ്ക്കാര തുകയായ 50,001 രൂപ പാരിപ്പള്ളി ഗവ.മെഡി. ആശുപത്രി പാലീയേറ്റീവ് ക്ലിനിക്കിൽ രോഗിപരിചരണത്തിനായി നൽകുമെന്ന് ഡോ. എം.ആർ. രാജഗോപാൽ അറിയിച്ചു. മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാർ പുരസ്കാരം സമ്മാനിച്ചു. കൊടിമൂട്ടിൽ ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നോളജ് മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല കേരള സർവകലാശാലയിൽ നിന്നു എം.എസ്‌സി.ബോട്ടണിക്ക് ഒന്നും രണ്ടും റാങ്കുകൾ നേടിയ ലക്ഷ്മിക്കും പാർവതിക്കും ഉപഹാരങ്ങൾ നൽകി. പത്മാലയം ആർ.രാധാകൃഷ്ണൻ, എസ്.പ്രശോഭൻ, കെ.എസ്. ബിനു, വിനോദ്, എസ്.എസ്. സുജിത് എന്നിവർ സംസാരിച്ചു.