
കൊല്ലം: ഏറ്റുവാങ്ങാനാളില്ലാതെ വൃദ്ധന്റെ മൃതദേഹം ആഴ്ചകളായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പനയം പട്ടാഴിയിൽ വീട്ടിൽ ശിവാനന്ദൻ പിള്ളയുടെ (76) മൃതദേഹമാണ് മോർച്ചറിയിലുള്ളത്.
കഴിഞ്ഞമാസം 10ന് ജില്ലാ ജയിലിന് സമീപത്തെ വീട്ടിൽ ശിവാനന്ദൻപിള്ളയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ശിവാനന്ദൻപിള്ള പതിവായി ഈ വീട്ടിൽ എത്തുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റ് മോർട്ടത്തിന് എത്തിയ ബന്ധു പിന്നീട് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയില്ല. ബന്ധുക്കൾ ഉണ്ടെങ്കിൽ കൊല്ലം വെസ്റ്റ് പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0474-2795086, 9497987031, 9497980181.