firoz-khan
വനിത ദിനത്തിന്റെ ഭാഗമായി കുളത്തുപ്പുഴ പൊലീസ് വനിതകളെ ആദരിക്കുന്നു

കുളത്തൂപ്പുഴ: വനിതാദിനത്തിൽ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ അംഗീകാരത്തിന് അർഹത നേടിയ വനിതകളെ അനുമോദിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തന മികവിനുള്ള അംഗീകാരത്തിന് അർഹത നേടിയ വനിതകളെ കുളത്തൂപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ അദരിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി, കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ നിസാബഷീർ, സ്‌പെഷ്യൽ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ വി.എസ്.ഷീബ എന്നിവരെയാണ് വനിതാ ദിനത്തോടനുബന്ധിച്ച് ആദരിച്ചത്. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷിന്റെ നേതതൃത്വത്തിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.ഐമാരായ ഗണേഷ് കുമാർ, പി.എസ്.സജി, ഷാജഹാൻ, എ.എസ്.ഐ വിനോദ്കുമാർ, സജീവ്,സി.പി.ഓമാരായ അനിൽകുമാർ,ബൈജുഎബ്രഹാം, അനീഷ് എസ് നായർ,സുബിൻ സജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.