കൊല്ലം: കൂട്ടിക്കട ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 16ന് ആറാട്ടോടെ സമാപിക്കും. തന്ത്രി ആറന്മുള പ്രയാറ്റില്ലത്ത് ശ്രീകുമാർ വാസുദേവൻ നമ്പൂതിരിയും മേൽശാന്തി മുട്ടത്തുമഠത്തിൽ മനു നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും.
ഇന്ന് രാവിലെ 5.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, പുഷ്പാലങ്കാരം, ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.15ന് വിളക്ക് എഴുന്നള്ളത്ത് താലപ്പൊലി മഹോത്സവം, 6.30ന് ദീപാരാധന, 7ന് മുളപൂജ, കൊടിയേറ്റ്, രാത്രി 9ന് മേജർസെറ്റ് കഥകളി. നാളെ രാവിലെ 8.30ന് അഷ്ടാഭിഷേകം, 6.15ന് വിളക്ക് എഴുന്നെള്ളത്ത്, വൈകിട്ട് 7ന് മാനസജപഹരി ഗാനാർച്ചന. 11ന് വൈകിട്ട് 7ന് നൃത്ത നാട്യ വിസ്മയം, രാത്രി 9.30ന് മ്യൂസിക് ഫ്യൂഷൻ. 15ന് വൈകിട്ട് 6.30ന് തിരുവാതിരകളി, രാത്രി 9ന് കഥാപ്രസംഗം. 13ന് വൈകിട്ട് 7.30ന് ക്ലാസിക്കൽ ഡാൻസ്, രാത്രി 9.30ന് നാടകം. 14ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.15ന് അൻപൊലിപ്പറ, 6.30ന് നൃത്തോത്സവം. 15ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.15ന് ദീപക്കാഴ്ച, വിളക്ക് എഴുന്നെള്ളത്ത്, 6.30ന് സായാഹ്ന അന്നദാനം, രാത്രി 9.30ന് പള്ളിവേട്ട, തുടർന്ന് കടല പ്രസാദ വിതരണം. 16ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് പൊങ്കൽ, പ്രഭാത ഭക്ഷണ വിതരണം, 9ന് പുഷ്പാഭിഷേകം, വൈകിട്ട് 5ന് കെട്ടുകാഴ്ചയും നെടുംകുതിരയെടുപ്പും. തുടർന്ന് ആറാട്ട്, സേവ, കൊടിയറക്ക്, ഇരുപത്തിയഞ്ച് കലശാഭിഷേകം, ദീപാരാധന, ശ്രീഭൂതബലി, ഭസ്മാഭിഷേകം. രാത്രി 10ന് ഗാനമേള.