കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയനിലെ ജ്ഞാനദാന യജ്ഞത്തിന്റെയും മഹാകവി കുമാരനാശാന്റെ ദേഹ വിയോഗ ശതാബ്ദി ആചരണത്തിന്റെയും ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10ന് യൂണിയൻ മന്ദിരത്തിലെ ജി.ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ നടക്കുന്ന പ്രവർത്തക സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനാകും. ശ്രീനാരായണ ഗുരുദേവനും കുമാരനാശാനും എന്ന വിഷയത്തിൽ പി.ടി.മന്മഥൻ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, നിയുക്ത ബോർഡ് മെമ്പർ ജി.വിശ്വംഭരൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ.പി.സജീവ്ബാബു, യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ സ്വാഗതവും യൂണിയൻ കൗൺസിലർ വരദരാജൻ നന്ദിയും പറയും.