
ചവറ: ചവറയുടെ ജനകീയ എം.എൽ.എ ആയിരുന്ന എൻ.വിജയൻപിള്ളയുടെ 4-ാമത് ചരമ വാർഷിക അനുസ്മരണം നടന്നു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്തു. ചവറ ബസ് സ്റ്റാൻറിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം
ടി.മനോഹരൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ് സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ എം.മുകേഷ്, സുജിത്ത് വിജയൻ പിള്ള, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ, ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ജി.മുരളീധരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, എൽ.ഡി.എഫ് നേതാക്കളായ ആർ.രാമചന്ദ്രൻ പിള്ള, പി.കെ.ഗോപാലകൃഷ്ണൻ, കെ.മോഹനക്കുട്ടൻ, വി.മധു, എബ്രഹാം താമരശ്ശേരി, എസ്.സോമൻ, എസ്.സിനിൽ എന്നിവർ സംസാരിച്ചു. ചവറ മടപ്പള്ളി എം.എസ്.എൻ കോളേജിൽ എം.എസ്.എൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രതിഭകളായവരെ ആദരിച്ചു. എൻ.വിജയൻപിള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ പി.എം.എഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.