vanitha

കൊല്ലം: വനിതാ ദിനത്തിന്റെ ഭാഗമായി ട്രാക്കും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ കൊല്ലവും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രഥമ ശുശ്രൂഷ പരിശീലനവും റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും നടത്തി. യൂണിയൻ ബാങ്ക് കൊല്ലം റീജിയണൽ മാനേജർ ദീപ്തി ആനന്ദ് ഉദ്ഘാടനം ചെയ്തു. ട്രാക്കിന്റെ വൈസ് പ്രസിഡന്റും സബ് ഇൻസ്‌പെക്ടറുമായ ഷാനവാസ് അദ്ധ്യക്ഷത വഹി​ച്ചു. ഡോ.അമൽ ഗിരിശങ്കർ ക്യാമ്പിന് നേതൃത്വം നൽകി. ട്രാക്ക് ട്രഷറർ യു.സി. ആരിഫ്, ജോയിന്റ് സെക്രട്ടറി മുകേഷ്, ഡെപ്യൂട്ടി റീജിയണൽ മാനേജർമാരായ രമ്യ, സത്യനാരായണ റെഡ്ഡി എന്നിവർ സംസാരി​ച്ചു. യൂണിയൻ ബാങ്കിലെ നൂറോളം വനിതാ ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്തു.