കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കലോത്സവം ഇന്നും നാളെയുമായി കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.
ഇന്ന് കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. നാളെ വൈകിട്ട് നടക്കുന്ന സമ്മാനദാന ചടങ്ങ് മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. മേയർപ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും.

സമുച്ചയത്തിലെ വിവിധ വേദികളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട്, മിമിക്രി, മോണോആക്ട്, കഥാപ്രസംഗം തുടങ്ങി വിവിധ കലാമത്സരങ്ങൾ അരങ്ങേറും. രജിസ്‌ട്രേഷൻ രാവിലെ 8 മുതൽ ആരംഭിക്കും.