d

കടയ്ക്കൽ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചടയമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം മടത്തറയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ നിർവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ചിതറ മുരളീധരൻ നായർ അദ്ധ്യക്ഷനായി. പ്രചരണ പരിപാടികൾക്ക് കോൺഗ്രസ് നേതാക്കളായ അഡ്വ.ശ്രീകുമാർ, മുഹമ്മദ് കുഞ്ഞ്, വി.ടി.സിബി, ഡി.ചന്ദ്രബോസ്, കൊല്ലായിൽ സുരേഷ്, ഇല്യാസ് റാവുത്തർ, ഹുമയൂൺ കബീർ, റിയാസ് ചിതറ, മുസ്ലിം ലീഗ് നേതാക്കളായ എം.അൻസാറുദ്ധീൻ, ഐ.മുഹമ്മദ് റഷീദ്, എം.തമീമുദീൻ, എം.എ.സത്താർ, ജെ.സുബൈർ, അമാനുള്ള, നാസർ കുറുമ്പള്ളൂർ, അസ്ലഹ് കടയ്ക്കൽ, അഷറഫ് കൊടിവിള, നവാസ്, ആർ.എസ്.പി നേതാക്കളായ പാങ്ങോട് സുരേഷ്, നളിനാക്ഷൻ, ഭുവനചന്ദ്രക്കുറുപ്പ്, മഞ്ഞപ്പാറ സലിം, ഷാജഹാൻ കിഴുനില എന്നിവർ നേതൃത്വം നൽകി. ചിതറ, കുമ്മിൾ, അലയമൺ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ പഞ്ചായത്തുകളിലാണ് ഒന്നാംഘട്ട പ്രചരണ പരിപാടികൾ നടന്നത്.