
കൊല്ലം: ഗോവയിലുണ്ടായ ബൈക്ക് അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു. ഡീസന്റുമുക്ക് തെങ്ങഴികത്ത് വീട്ടിൽ സത്യദേവൻ ആചാരിയുടെയും ലീലയുടെയും ഏകമകനായ അനന്തുവാണ് (21) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.