
കൊല്ലം: അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ വിപുലമായ ചടങ്ങുകളോടെ ശിവരാത്രി ആഘോഷിച്ചു. രാവിലെ കളരിയിൽ മഹാമൃത്യുഞ്ജയ ഹോമം, ഭജന തുടർന്ന് ആശ്രമത്തിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ധ്യാനവും സത്സംഗവും നടന്നു.
അജ്ഞാനത്തിന്റെ അന്ധകാരത്തിൽ നിന്ന് പരമമായ ഉണർവിന്റെ അവസ്ഥയിലേക്ക് ഉൾക്കണ്ണ് തുറക്കാൻ നമ്മളെയെല്ലാം ഓർമ്മപ്പെടുത്തുന്നതാണ് ശിവരാത്രിയെന്ന് മാതാ അമൃതാനന്ദമയി സന്ദേശത്തിൽ പറഞ്ഞു.
തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ വിശ്വശാന്തി പ്രാർത്ഥനയും ഭജന, രാത്രി 9 ന് ശിവപൂജ, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു.