കൊല്ലം: മെഡിട്രീന ആശുപത്രിയിൽ വനിതാ ദിനം ആഘോഷിച്ചു. ഗൈനക്കോളജി വിഭാഗം ചീഫ് ഡോ. വത്സല കുമാരി ഉദ്‌ഘാടനം ചെയ്തു. മെഡിട്രീന എം.ഡിയും ചെയർമാനുമായ ഡോ. പ്രതാപ് കുമാർ വനിതാദിന സന്ദേശം നൽകി. ഡോ. ദിവ്യ ജയൻ, ഡോ റജീന, ഗീതു എന്നിവർ സംസാരിച്ചു.ഡോ. അലീന നൗഷാദ് പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ. ലുലു സിറിയക് സ്വാഗതവും മെഡിട്രീന സി.ഒ.ഒ രജിത് രാജൻ നന്ദിയും പറഞ്ഞു. റിയാസ് ബിൻ ഷറഫ് ആയിരുന്നു അവതാരകൻ.