വെളിയം: പടിഞ്ഞാറ്റിൻകര മൃഗാശുപത്രി ഭാഗത്ത് പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചീനിയും വാഴയും വളർച്ച എത്താത്ത റബർ തൈകളുമാണ് നശിപ്പിക്കുന്നത്. ചീനിക്കമ്പും വാഴയും കുത്തി മറിക്കുമ്പോൾ റബർ തൈകൾ കടിച്ചു മുറിച്ചു ചവച്ചു തുപ്പുന്നു. റബർ തൈകളുടെ ഇളം പാലിന്റെ രുചിയാണ് പന്നിക്കൂട്ടങ്ങളെ ആകർഷിക്കുന്നതെന്ന് പ്രദേശവാസിയായ മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു.

വെളിയം വെസ്‌‌റ്റ് പൗർണമിയിൽ രാജന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിൽ 9 മാസം വളർച്ചയെത്തിയ 30 റബർ തൈകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

സമീപത്തെ കാടുമൂടിയ പുരയിടങ്ങളിൽ പന്നിക്കൂട്ടം ഒളിച്ചിരിപ്പുണ്ടെന്ന് രാജൻ പറയുന്നു. ശാസ്‌ത്രീയ മാർഗത്തിലൂടെ റബർ തൈകൾ നട്ടു പരിപാലിച്ചതിന് ഏകദേശം 2 ലക്ഷം രൂപ ചെലവായി.

വന്യജീവികൾ കൃഷി നശിപ്പിക്കുന്നതിനെ കുറിച്ച് വെളിയം പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പലരും കൃഷിയിൽ നിന്ന് പിന്മാറുകയാണ്.

വെളിയം മോഹനൻ

കർഷക മോർച്ച വെളിയം പഞ്ചായത്ത് സമിതി പ്രസിഡന്റ്

ആക്രമണകാരികളായ കാട്ടുമൃഗങ്ങളെ നേരിടാൻ തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ള വിദഗ്‌ധരുടെ സേവനം പഞ്ചായത്ത് തേടിയിരിക്കുകയാണ്. ലൈസൻസുള്ള മുന്ന് പേർ പഞ്ചായത്തിലുണ്ട്.

അഡ്വ.അജിത്

ആരൂർകോണം വാർഡ് മെമ്പർ