a
പരുത്തിയറ ഫാക്ടറി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നി‌ർവഹിക്കുന്നു

ഓയൂർ : എം.പിഫണ്ടിൽ നിന്ന് നിർമ്മിച്ച പരുത്തിയറ ഫാക്ടറി ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് കൊടുക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ വെളിയം ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ബേബി പടിഞ്ഞാറ്റിൻകര, ഐ.എൻ.സി വെളിയം മണ്ഡലം പ്രസിഡന്റ് കായില പ്രസാദ്,ഓടനാവട്ടം മണ്ഡലം പ്രസിഡന്റ് പീറ്റർ,യൂത്ത് കോൺഗ്രസ് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് വർഗീസ്, ആർ.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം മുട്ടറ ബിജു, ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഉമേഷ് വെളിയം ,ഓടനാവട്ടം ജോർജുകുട്ടി ,അമ്മിണി വിജീഷ് പരുത്തിയറ , ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.