പുനലൂർ: പിറവന്തൂർ ശാസ്താംപടിക്കൽ ശിവപാർവതീ ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ,മേൽശാന്തി അഷ്ടമൻ പോറ്റി, ശാന്തി മോഹനൻ സ്വാമി എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റിയത്. ശാസ്താംപടിക്കൽ ദേവസ്വം പ്രസിഡന്റ് ജി.വസന്തകുമാർ, സെക്രട്ടറി സൈജു അർജുൻ, ഭാരവാഹികളായ വി.വി.ഉല്ലാസ് രാജ്, എൻ.വിക്രമൻ, ആർ.ആരോമലുണ്ണി, ആർ.രതീഷ്, ഗീതാമണി, രതി മോഹൻ,ദീപ ജയൻ, ലത സുനിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 7ന് സമൂഹ പൊങ്കാല നടക്കും.15ന് വൈകിട്ട് 6ന് നാരങ്ങാ വിളക്ക്.16ന് രാവിലെ 10.30ന് ഉത്സവബലി.17ന് വൈകിട്ട് 7ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, രാത്രി 10 മുതൽ മലങ്കാവിൽ പടയണി. 18ന് വൈകിട്ട് 4 ന് വിവിധ കരകളിൽ നിന്ന് എത്തുന്ന എഴുന്നള്ളിപ്പുകൾ സംയോജിച്ച് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കോണുമൂല ക്ഷേത്രം, പിറവന്തൂർ ഗുരുമന്ദിരത്തിലെത്തി പൂജകൾക്ക് ശേഷം മേടക്കട വഴി ക്ഷേത്രത്തിൽ സമാപിക്കും.വിശേഷാൽ ദീപാരാധനക്ക് ശേഷം പുലർച്ചെ 4ന് ആറാട്ട് നടക്കും.