കൊല്ലം : അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ അന്തസ് അഭിമാനം എന്ന കാപ്ഷനിൽ വിമൺ ഇന്ത്യ മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി പത്തനാപുരം വ്യാപാര ഭവനിൽ സംഘടിപ്പിച്ച വനിതാ സംഗമം കവയത്രിയും ടീച്ചറുമായ സവിത വിനോദ് ഉദ്ഘാടനം ചെയ്തു. വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സനൂജ സാദിഖ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി റീജ മീയന, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷഹാന സജീർ, രാഗി അശോകൻ, ഫാത്തിമി നസീം, എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ ഷറാഫത്ത് മല്ലം ,പത്തനാപുരം വിമൺ ഇന്ത്യ മണ്ഡലം പ്രസിസന്റ് സബീന നൂർ തുടങ്ങിയവർ പങ്കെടുത്തു.