കൊല്ലം: മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്രയുടെ 96-ാമത് വാർഷികാഘോഷ പരിപാടികൾ നാളെ രാവിലെ 11ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊല്ലം പൊലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫെഡറലിസം- യാഥാർത്ഥ്യവും കാഴ്ചപ്പാടുകളും സെമിനാർ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ മുഖ്യാതിഥിയാകും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണവും അലക്സാണ്ടർ ജേക്കബ്, ഡോ. പോൾ ആന്റണി മുല്ലശ്ശേരി എന്നിവർ മുഖ്യ പ്രസംഗങ്ങളും നടത്തും. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. കെ.എസ്. മണി അഴീക്കോട് വിഷയാവതരണം നടത്തും. സുബൈർ വള്ളക്കടവ് സ്വാഗതവും ഡോ.പത്മകുമാർ നന്ദിയും പറയും. ഏപ്രിൽ 6 വരെ സംസ്ഥാനത്തുടനീളം ഗാന്ധിമാർഗ്ഗം ഇന്ത്യയുടെ ഐക്യ മാർഗം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറുകൾ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. മോഹൻദാസ് നായിക് അറിയിച്ചു.