abin

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി )ആഭിമുഖ്യത്തിൽ മയ്യനാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു.

ജിയോ ടാഗിംഗ് സമ്പ്രദായം ഉൾപ്പെടെ അശാസ്ത്രീയമായ നിയമങ്ങൾ പിൻവലിക്കുക, മൂന്നുമാസത്തെ ശമ്പള കിടിശ്ശിക ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഐ.എൻ.ടി.യു.സി ഇരവിപുരം റീജിയണൽ പ്രസിഡന്റ് ബി.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. മയ്യനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ജി.അജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വിക്രം, ഐ.എൻ.ടി.യു.സി നേതാക്കളായ അയത്തിൽ ശ്രീകുമാർ, സുധീർ കൂട്ടുവിള, റാഫേൽ കുര്യൻ,
ബി.ഷൈലജ, ഹരിദാസൻ, രത്നാകരൻ, സുധീർ ജന്മംകുളം, സരസ്വതി, ഹേമലത, ശ്രീജ രഞ്ജിത്, ലളിത, ലത എന്നിവർ സംസാരിച്ചു.