കൊട്ടാരക്കര: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പു തൊഴിലാളികളോടു കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന തൊഴിൽ ഉറപ്പു വേതനം ഉടൻ വിതരണം ചെയ്യണമെന്നും മഹാത്മാ ഗാന്ധി തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് കൊട്ടാരക്കര റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വി.ഫിലിപ്പ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി നേതാക്കളായ ചാലൂക്കോണം അനിൽകുമാർ, കലയപുരം ശിവൻപിള്ള, കണ്ണാട്ട് രവി, എം.അമീർ, സുപ്രസേനൻ, പുഷ്പൻ, മൈലം ഗണേഷ്, മൂഴിക്കോട് സുകുമാരൻ, എം.സി. ജോൺസൺ, നെല്ലിക്കുന്നം സുലോചന, കുഞ്ഞിക്കുട്ടി തങ്കപ്പൻ, വിജയപ്രകാശ്, ഷാജിബാബു, മൈലം റഞ്ജി, റഷീദ്, തോമസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.