കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷത്തിന്റെ ഭാഗമായി ഏകദിന പ്രദർശന വിപണന മേള 'നാരിശക്തി 2024'
റെയിൽവേ സ്റ്റേഷനു സമീപം സ്റ്റേറ്റ് ബാങ്ക് ഭവനിൽ നാളെ രാവിലെ 9 മുതൽ രാത്രി 8 വരെ നടക്കും. ഡെപ്യൂട്ടി ജനറൽ മാനേജർ എം.ബി.സൂര്യനാരായൺ മേള ഉദ്‌ഘാടനം ചെയ്യും. കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, വനിതാ സംരംഭകത്വ പരിശീലന ക്ലാസ്, ആരോഗ്യ പരിപാലന- വ്യക്തിത്വ വികസന ക്ലാസ്, സൗജന്യ മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ തുടങ്ങിയവയും മേളയോടനുബന്ധിച്ചുണ്ടാകും. വനിതാ സംരംഭകരെ ആദരിക്കലും വനിതകൾക്കായി വായ്പ വിതരണവും കലാ പരിപാടികളും ഇതിനോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്ന് എസ്.ബി.ഐ കൊല്ലം റീജിയണൽ മാനേജർ
എം.മനോജ്കുമാർ അറിയിച്ചു.