photo
വർണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സിന്റെ 23 -ാം വാർഷികാഘോഷ പരിപാടികൾ ലോർഡ്സ് പബ്ളിക് സ്കൂളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വർണം ചിത്രരേഖ സ്കൂൾ ഒഫ് ആർട്സിന്റെ 23 -ാം വാർഷികാഘോഷ പരിപാടികൾ ലോർഡ്സ് പബ്ളിക് സ്കൂളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സൂസൻകോടി, പ്രൊഫ.പി.കെ.റെജി, ഗിന്നസ് പക്രു, സൗമ്യ എന്നിവർ സംസാരിച്ചു. മികച്ച പത്രപ്രവർത്തകരെ ചടങ്ങിൽ വെച്ച് ആരിഫ് എം.പി ആദരിച്ചു. പ്രിൻസിപ്പൽ അനിവർണം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നീലികുളം സിബു സ്വാഗതവും സാജൻ വൈശാഖം നന്ദിയും പറഞ്ഞു.