dd

കൊല്ലം: നീണ്ട ഇടവേളയ്ക്ക് ശേഷം ചിലങ്ക അണിഞ്ഞതിന്റെ പരിഭ്രമമില്ലാതെ ഭരതനാട്യത്തിൽ നിറഞ്ഞാടി ശ്രീദേവി (42) നേടിയത് പൊൻതിളക്കം. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി ബി.എ മലയാളം വിദ്യാർത്ഥിനിയാണ് ആലുവ സ്വദേശിയായ ശ്രീദേവി.

സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പിന്നീട് വിവാഹവും സഹകരണ ബാങ്കിലെ ജോലിയുമൊക്കെയായി തിരക്കായപ്പോൾ നൃത്തത്തോട് വിടപറഞ്ഞു. ഡിഗ്രിക്ക് ചേർന്നതോടെ നൃത്തം പൊടിതട്ടിയെടുത്തു.

ഒന്നാം സമ്മാനം ലഭിച്ചതോടെ മുന്നോട്ടുള്ള യാത്രയിൽ കലയ്ക്കും സമയം മാറ്റിവയ്ക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് ശ്രീദേവി.

ജി.എസ്.ടി ഉദ്യോഗസ്ഥനായ ഭർത്താവ് ഉണ്ണിയും മക്കളായ കൃഷ്ണപ്രസാദ്, ദേവനന്ദ് എന്നിവരും ശ്രീദേവിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.