ds
ഷഹർഷ

കൊല്ലം: വിധിയിൽ തളർന്നു പോകാതെ വീൽ ചെയറിൽ ഇരുന്നുകൊണ്ട് ജീവിതത്തോട് പൊരുതുകയാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ ബി.എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥി.അയിരൂർ സ്വദേശി ഷഹർഷ.

മലയാളം കവിത പാരായണത്തിലാണ് മത്സരിച്ചത്. 27-ാം വയസിൽ ഉണ്ടായ അപകടം ഷഹർഷനെ വീൽചെയർ ജീവിതത്തിലേക്ക് മാറ്റി. മരത്തിൽ നിന്നു വീണ് നട്ടെല്ലിന് പരിക്കേറ്റതിന് തുടർന്നാണ് അരയ്ക്ക് താഴോട്ട് തളർന്നു കിടപ്പിലായത്. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറാകാതിരുന്ന ഷഹർഷ വിദൂര വിദ്യാഭ്യാസത്തിന്റെ ചിറകിലേറി സ്വപ്നങ്ങൾ കീഴടക്കുകയാണ്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം കരസ്ഥമാക്കാൻ സാധിക്കുമെന്ന് അറിഞ്ഞതോടെയാണ് ബാക്കിവച്ച സ്വപ്‌നം വീണ്ടും പൂവണിഞ്ഞത്. വർക്കല സ്വദേശി സുരേഷ് എന്ന മെക്കാനിക്ക് നിർമിച്ചു നൽകിയ, പ്രത്യേക സംവിധാനങ്ങൾ ഉള്ള ഓട്ടോറിക്ഷയിലാണ് ഇപ്പൊൾ സഞ്ചാരം പൂർണ്ണ പിന്തുണയുമായി മാതാവും സഹോദരങ്ങളും ഒപ്പമുണ്ട്. ബിരുദാനന്തര ബിരുദവും നേടണമെന്നാണ് ഷഹർഷയുടെ ആഗ്രഹം. .