ഓച്ചിറ: ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകൾക്കുള്ള പച്ചക്കറിക്കൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കല്ലേലിഭാഗം ബ്ലോക്ക് ഡിവിഷനിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് നിർവഹിച്ചു .വാർഡ് അംഗം ഉഷാകുമാരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോക് സ്വാഗതം പറഞ്ഞു .സി.ഡി.എസ് അംഗം ബീന, ഗീത, ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.