
കൊല്ലം: പ്രശസ്ത പുസ്തക നിരൂപകയും പുസ്തക എഡിറ്ററുമായ അഗത കുര്യൻ ആയിരുന്നു പ്രസംഗ മത്സര വേദിയിലെ താരം. കോട്ടയം മണർകാട് സ്വദേശിയായ അഗത ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം സെമസ്റ്റർ എം.എ മലയാളം വിദ്യാർത്ഥിനിയാണ്. സ്‌കൂൾ കലോത്സവങ്ങളിലും എം.ജി യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും പ്രസംഗ മത്സര വേദികളിലെ സ്ഥിരം ജേതാവായിരുന്നു അഗത. മഴവിൽ വനിതാ ഫിലിം സോസൈറ്റിയിലെ കോർ കമ്മിറ്റി മെമ്പറും സംസ്ഥാന ഫിലിം ഫെസ്റ്റിവലായ ഐ.എഫ്.എഫ്.കെയുടെ അവതാരകയുമാണ്. ഇംഗ്ലീഷ്, മലയാളം പ്രസംഗം കൂടാതെ മലയാളം സംവാദത്തിലും അഗത മത്സരിക്കുന്നുണ്ട്. അദ്ധ്യാപകരായ മാതാ പിതാക്കളുടെ വായനയോടുള്ള ഇഷ്ടമാണ് എഴുത്തുകാരിയായ അഗത ക്രിസ്റ്റിയുടെ പേരു തന്നെ തനിക്കിടാൻ കാരണമെന്ന് അഗത പറയുന്നു.