theytikunnil
ഇടയ്ക്കിടം തെറ്റിക്കുന്നിൽ ദേവി ക്ഷേത്രത്തിലെ ജീവിത എഴുന്നള്ളത്ത്.

എഴുകോൺ : ഇടയ്ക്കിടം തെറ്റിക്കുന്നിൽ ദേവി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ സമാപിക്കും. രാവിലെ 7ന് ആറാട്ടുബലിയും കൊടിയിറക്കും, 7.30ന് ആറാട്ട്, വൈകിട്ട് 3ന് വമ്പിച്ച കെട്ടുകാഴ്ച , 20ൽ പരം നിശ്ചല ദൃശ്യങ്ങളും ഗജവീരന്മാരും വാദ്യഘോഷങ്ങളും അണിനിരക്കും. ആകാശ ദീപക്കാഴ്ചയും ഉണ്ടാകും. 5ന് ഓടനാവട്ടം ശ്രീവിനായകിന്റെ ഓട്ടംതുള്ളൽ , രാത്രി 8 ന് ഗാനമേള, 10ന് ഗുരുസി പൂജ. ഇന്ന് രാത്രി 8 ന് ഡോ.ഇടയ്ക്കിടം ശാന്തകുമാറിന്റെ മാജിക്ക് ഉണ്ടാകും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ദീപ പ്രഭാപൂരിതമാണ്. ദീപാലങ്കാരം കാണാൻ ധാരാളം പേർ എത്തുന്നുണ്ട്. കെട്ടുകാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സമിതി പ്രസിഡന്റ് സി. പ്രകാശൻ, സെക്രട്ടറി ജി. രാജഗോപാൽ ,ട്രഷറർ വിജയധരൻ, സംഘാടക സമിതി ചെയർമാൻ എസ്. ശൈലേന്ദ്രൻ, കൺവീനർ സി.സുരേഷ് കുമാർ എന്നിവർ അറിയിച്ചു.